2000 കോടി മുതല്‍ മുടക്ക്; യുപിയിലെ ലുലു മാളിന്റെ ഉദ്ഘാടനം യോഗി ആദിത്യനാഥ്‌ നിർവഹിച്ചു

single-img
11 July 2022

ഉത്തരേന്ത്യയിൽ ആദ്യമായി ലുലു ഗ്രൂപ്പ് ആരംഭിച്ച ഷോപ്പിംഗ് മാൾ യുപിയുടെ തലസ്ഥാനമായ ലഖ്നൗവിൽ ഇന്ന് പ്രവർത്തനം ആരംഭിച്ചു.. 2000 കോടി രൂപ മുതൽ മുടക്കുള്ള ഈ മാളിന്റെ ഉദ്ഘാടനം സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിർവഹിച്ചു.

യുപി നിയമസഭാ സ്പീക്കർ സതീഷ് മഹാന, ഉപമുഖ്യമന്ത്രി ബ്രജേഷ് പാതക്, വ്യവസായ മന്ത്രി നന്ദ് ഗോപാൽ ഗുപ്ത, ലുലു ഗ്രൂപ്പ് ചെയർമാനായ എം.എ. യൂസഫലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മാളിന്റെ ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും യൂസഫലി ഓടിച്ച ഗോൾഫ് കാർട്ടിൽ കയറുകയും മാളിന്റെ സവിഷേതകൾ ചുറ്റി കാണുകയും ചെയ്തു.

ഇന്ത്യയിലുള്ള ബിസിനസ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ് ഇപ്പോൾ . ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളും ഗ്രൂപ്പ് വിഭാവനം ചെയ്യുന്നുണ്ട്. നിലവിൽ കേരളം, കർണാടകം എന്നിവിടങ്ങളിലായി നാല് ഷോപ്പിംഗ് മാളുകളാണ് ഗ്രൂപ്പിന്റേതായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.