ഒരു ആർ എസ് എസ്സുകാരന്റെയും ഒരു വർഗീയവാദിയുടെയും മുന്നിൽ മുട്ടുമടക്കില്ല: വി ഡി സതീശൻ

single-img
11 July 2022

ആർഎസ്എസ് വേദി പങ്കിട്ടു എന്ന വിവാദത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദേശാഭിമാനി പത്രത്തിൽ തന്നെക്കുറിച്ചു എഴുതിയ വാചകങ്ങൾ മുതിർന്ന സിപിഎം നേതാവായ വിഎസ് അച്യുതാനന്ദന് കൂടെ ബാധകമാണെന്നും, ആർഎസ്എസുകാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പടം ഏറ്റവും കൂടുതൽ പ്രചരിപ്പിച്ചത് സിപിഎംകാരാണെന്നും വി ഡി സതീശൻ ആരോപിച്ചു.

ഗോൾവാൾക്കർ വിചാരധാര എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുള്ള അതേ കാര്യമാണ് സജി ചെറിയാൻ പറഞ്ഞിട്ടുള്ളത് എന്നും, ആ പ്രസ്താവനയിൽ താൻ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് എന്നും, മാത്രമല്ല ഇത് ഇതുവരെ ഒരു ബിജെപി നേതാവ് പോലും തന്റെ പ്രസ്താവന നിഷേധിച്ചിട്ടില്ല എന്നും സതീശൻ പറഞ്ഞു. വിചാരധാരയിലെ പേജ് നമ്പർ ഉൾപ്പെടെയാണ് താൻ ഈ ആരോപണം ഉന്നയിച്ചത് എന്നും കൂട്ടിച്ചേർത്തു.

കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞത് താൻ ഹിന്ദുക്കൾക്ക് നേരെ ആക്രമണം നടത്തുകയാണ് എന്നാണു . ആർഎസ്എസിനെതിരെയും ബിജെപിക്കെതിരെയും സംസാരിച്ചാൽ അത് എങ്ങനെയാണ് ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണം ആകുന്നത് എന്ന് വി ഡി സതീശൻ ചോദിച്ചു. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം ആർഎസ്എസും ബിജെപിയും ഏറ്റെടുത്തിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു ആർഎസ്എസുകാരനും ഒരു വർഗീയവാദിയും എന്നെ വരട്ടാൻ വരേണ്ട എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവ്പി കെ കൃഷ്ണൻ പറഞ്ഞത് മതേതരത്വം എന്ന വാക്ക് ഭരണഘടനയിൽ ആവശ്യമില്ല എന്നാണ് അതിനു സമാനമായ വാക്കാണ് സജി ചെറിയാനും പറഞ്ഞത്. സിപിഎമ്മും ബിജെപിയും പറയുന്നത് ഒരേ വാചകങ്ങൾ തന്നെയാണ് എന്നും വി ഡി സതീശൻ ആരോപിച്ചു.

കേസ് നൽകുമെന്ന് പറഞ്ഞു പേടിപ്പിച്ചാൽ താൻ പേടിക്കില്ല. അതിനെ നിയമപരമായി തന്നെ നേരിടും. പറഞ്ഞതിൽ ഞാൻ ഉറച്ചു നിൽക്കുന്നു എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു..