ലൈഫ് മിഷന്‍ പദ്ധതി; ശിവശങ്കറിന് ഒരു കോടിരൂപ കമ്മീഷന്‍ ലഭിച്ചു: സ്വപ്‌ന സുരേഷ്

single-img
11 July 2022

സംസ്ഥാന സർക്കാരിന്റെ ഭാവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും ശിവശങ്കറിന് ഒരു കോടി കമ്മീഷന്‍ ലഭിച്ചതായി സ്വര്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ്. തന്റെ ലോക്കറിൽ ഉണ്ടായിരുന്ന പണം ശിവശങ്കറിന്റേതായിരുന്നു.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടിലെ കമ്മിഷന്‍ വിവരങ്ങള്‍ സിബിഐ സംഘത്തെ അറിയിച്ചിട്ടുണ്ട്. പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ഒരു ചര്‍ച്ചയിലാണ് തീരുമാനിച്ചത്. ഇതിനായുള്ള കരാറില്‍ ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നെന്നും സ്വപ്ന ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

മാത്രമല്ല ലൈഫ് മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ , കോണ്‍സുല്‍ ജനറല്‍, എം ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തെന്നും ഇതൊരു രഹസ്യ യോഗമായിരുന്നെന്നും സ്വപ്ന പറയുന്നു . എം എ യുസഫലി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സെക്രട്ടറിയേറ്റില്‍ നടന്ന യോഗത്തില്‍ ഗ്‌ളോബര്‍ ടെണ്ടര്‍ വിളിച്ച് നടത്താമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അത് സന്തോഷ് ഈപ്പന്റെ കമ്പനിക്ക് നല്‍കാന്‍ തിരുമാനിച്ചുവെന്നും സ്വപ്‌ന പറഞ്ഞു.