കുലസ്ത്രീ ഐഡിയോളജി അത്രമേല്‍ ശ്രീലേഖയുടെ ജീനിൽ ഉണ്ട്; വിമർശനവുമായി എൻ എസ് മാധവൻ

single-img
11 July 2022

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ പിന്തുണച്ചും കേസ് അന്വേഷിച്ച പൊലീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചും രംഗത്തെത്തിയ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ ഐ.പി.എസിനെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍.

കുലസ്ത്രീ ഐഡിയോളജി അത്രമേല്‍ ശ്രീലേഖയുടെ ജീനുകളിൽ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. വിശ്വാസ്യതയുടെ കുറവാണ് ശ്രീലേഖയുടെ പ്രശ്നമെന്നും എന്‍.എസ് മാധവന്‍ തന്റെ ട്വീറ്റിലൂടെ വിമർശനം ഉന്നയിച്ചു.

‘സ്ത്രീയായി എന്നതിനാൽ ഇവര്‍ അവള്‍ക്കൊപ്പം നില്‍ക്കണമെന്നൊന്നും ഞാന്‍ പറയില്ല. കുലസ്ത്രീ ഐഡിയോളജി അത്രമേല്‍ ശ്രീലേഖയുടെ ജീനുകളിൽ ഉണ്ട്; അല്ലെങ്കില്‍ ഇവര്‍ പെന്‍ഷന്‍ പറ്റാന്‍ കാത്തിരിക്കാതെ ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ ദിലീപ് ഭക്തി കാണിക്കണ്ടേ? Low credibility is her problem,’ എന്‍.എസ് മാധവന്‍ ട്വീറ്റിൽ എഴുതി.