കേരളത്തിൽ കോണ്‍ഗ്രസും ബിജെപിയും നീങ്ങുന്നത് ഒന്നിച്ച്: ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

single-img
11 July 2022

കേരളം രാഷ്ട്രീയത്തിൽ കഴിഞ്ഞ കുറച്ചു കാലമായി ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചാണ് നിലപാടുകൾ സ്വീകരിക്കുന്നത് എന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ബി.ജെ.പി നേതാക്കൾ രാവിലെ പറയുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ ഉച്ചകഴിയുമ്പോള്‍ പ്രവർത്തികമാക്കും എന്നും ബാലഗോപാൽ പറഞ്ഞു.

വി.ഡി.സതീശന്റെ പരാമര്‍ശത്തോടാണ് മന്ത്രിയുടെ പ്രതികരണം. സതീശന്‍ കാര്യങ്ങള്‍ തുറന്നുപറയണമെന്നും കെ.എന്‍.ബാലഗോപാല്‍ ആവശ്യപ്പെട്ടു. സതീശനെതിരെ ആര്‍.എസ്.എസും ബിജെപിയും ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ധനമന്ത്രിയുടെ വിമർശനം.

അതെ സമയം ഗോള്‍വാള്‍ക്കര്‍ പരാമര്‍ശത്തില്‍ ബിജെപി നേതാക്കള്‍ തന്നെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. 2013ല്‍ എം.പി.പരമേശ്വരന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ ക്ഷണിച്ചത് ആര്‍എസ്എസ് അല്ല, എം.പി.വീരേന്ദ്രകുമാറാണ്. വി.എസ്.അച്യുതാനന്ദനും ഇതേ പുസ്തകം പ്രകാശനം ചെയ്തിരുന്നു. ആര്‍.എസ്.എസ് വേദി പങ്കിടല്‍ വിവാദത്തിന് ഒരു ഞായറാഴ്ചയുടെ ആയുസ് മാത്രമേയുള്ളു എന്നും അദ്ദേഹം പറഞ്ഞു.