മാധ്യമ പ്രവർത്തകൻ മുഹമ്മദ് സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; നടപടി ഒരു വര്‍ഷം പഴക്കമുള്ള കേസില്‍

single-img
11 July 2022

മതവികാരം വൃണപ്പെടുത്തിയെന്ന എന്നുള്ള കേസില്‍ ഫാക്ട് ചെക്കിംഗ് മാധ്യമമായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 2021 സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുപിയിലെ ലഖിംപൂര്‍ ഖേരി കോടതിയുടെ നടപടി.

കേസിലെ സുബൈറിന്റെ ജാമ്യാപേക്ഷ ജൂലൈ 13ന് കോടതി പരിഗണിക്കും. ഇന്ന് സീതാപൂര്‍ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഹമ്മദ് സുബൈറിനെ കോടതിയില്‍ ഹാജരാക്കിയത്. സോഷ്യൽ മീഡിയയിലെ തന്റെ ഒരു ട്വീറ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജൂണ്‍ മാസത്തിലാണ് മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിനു ശേഷം സെക്ഷന്‍ 153 ബി, 505 (1) (ബി), 505 (2) എന്നിവ എഫ്ഐആറില്‍ ചേര്‍ക്കുകയും ചെയ്തു. 2021 ൽ രജിസ്റ്റര്‍ ചെയ്ത കേസില്‍ ലഖിംപൂര്‍ ഖേരിയിലെ കോടതി മുഹമ്മദ് സുബൈറിന് സമന്‍സ് അയച്ചിരുന്നു. വിഷയത്തിൽ സുബൈറിനെതിരെ നവംബര്‍ 25 ന് പ്രാദേശിക പത്രപ്രവര്‍ത്തകനായ ആശിഷ് കത്യാറാണ് കേസ് ഫയല്‍ ചെയ്തത്.