യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി അറസ്റ്റിൽ

single-img
11 July 2022

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആക്ഷേപകരമായ ഒരു ഫോട്ടോ സോഷ്യൽ മീഡിയയായ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. പോസ്റ്റുമായി ബന്ധപ്പെട്ട് ചിലർ സംസ്ഥാന ഡിജിപിക്ക് ട്വിറ്ററിൽ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് നടപടി.

യുപിയിലെ തന്നെ മുർഹിയ ഗ്രാമവാസിയായ ആശിഷ് യാദവിനെ (18) തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി തൽഗ്രാം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഹരിശ്യാം സിംഗ് പറഞ്ഞു. അറസ്റ്റിനെ തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാർ മിശ്രയും പോലീസ് സൂപ്രണ്ട് രാജേഷ് കുമാർ ശ്രീവാസ്തവയും തൽഗ്രാം പോലീസ് സ്റ്റേഷനിലെത്തി വിദ്യാർത്ഥിയെ അടച്ചിട്ട മുറിയിൽ ചോദ്യം ചെയ്തു.