എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് സംഘർഷം; ഒരാൾക്ക് കുത്തേറ്റു

single-img
11 July 2022

ചെന്നൈയിൽ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നു. ഒ. പനീർ ശെൽവം വിഭാഗവും കെ. പളനിസാമി വിഭാഗവും തമ്മിലാണ് സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു എന്നാണു ലഭിക്കുന്ന വിവരം. ജനറൽ കൗൺസിൽ യോഗം നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്.

ജനറൽ കൗൺസിൽ യോഗം ചേരുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു ഒ. പനീർ ശെൽവം വിഭാഗമാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളുകയായിരുന്നു. യോഗം തടയാൻ ഹൈക്കോടതിക്ക് ആകില്ല എന്നും ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിന്റെ ഇച്ഛാശക്തിയാണ് നിലനിൽക്കുന്നത് എന്നും കോടതി. പറഞ്ഞു. ജസ്റ്റിസ് കൃഷ്ണ രാജസ്വാമിയുടെ ബെഞ്ചാണ് ഹർജി തള്ളിയത്.

ഇതോടെയാണ് സംഘര്ഷങ്ങള് തുടങ്ങിയത്.

ജയലളിതയുടെ മരണത്തിനുശേഷ കോഡിനേറ്റർ ജോയിന്റ് കോഡിനേറ്റർ എന്ന ഇരട്ട നേതിര്ത്വങ്ങൾക്കു കീഴിലാണ് അണ്ണാ ഡി എം കെ മുന്നോട്ടു പോകുന്നത്. എന്നാൽ ജയിലളിത വഹിച്ചിരുന്നു ജനറൽ സെക്രട്ടറി സ്ഥാനം പുനസ്ഥാക്കണം എന്നും പുതിയ ജനറൽ സെക്രട്ടറിയായി കെ. പളനിസാമി നിയമിക്കണം എന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.