ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ വെടിവയ്പ്; 15 മരണം

single-img
10 July 2022

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ വെടിവയ്പ് . 15 പേര്‍ കൊല്ലപ്പെട്ടു. 9 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ 12.30-യ്ക്കാണ് വെടിവയ്പുണ്ടായത്.
പൊലീസ് എത്തുമ്പോള്‍ തന്നെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. വാഹനത്തിലെത്തിയ ഒരു സംഘം ഭക്ഷണശാലയില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ടാക്സിയില്‍ എത്തിയ ഒരു സംഘം ആളുകളാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.