മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷററെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

single-img
10 July 2022

മഹിളാ മോർച്ചയുടെ നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹിളാ മോർച്ചയുടെ പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ കുടുംബ പ്രശ്നങ്ങളിൽ മനംനൊന്തുള്ള ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.