ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് വി ഡി സതീശൻ ആലോചിക്കണം: വി മുരളീധരൻ

single-img
9 July 2022

ഹിന്ദു വിരുദ്ധമായ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആലോചിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നാല് വോട്ട് അധികം കിട്ടുമെന്ന് കരുതിയാകാം സതീശന്റെ പ്രസ്താവയെന്നും സതീശൻ വിചാരധാര വായിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

നേരത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു ആർഎസ്എസിനെ ഇത്തരത്തിൽ വിമർശിച്ചത്. അങ്ങിനെയിപ്പോൾ അവർ ഒറ്റയ്ക്ക് വോട്ട് കൊണ്ടുപോകേണ്ട എന്ന് കരുതിയാകും സതീശന്റെ നിലപാട്.


അതേസമയം, ഇപ്പോഴത്തെ ശ്രീലങ്കൻ വിഷയത്തിൽ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രതികരിക്കുമെന്നും തന്റെ ബിഷപ്പ് ഹൗസ് സന്ദർശനം വ്യക്തിപരമാണെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.