ദുര്‍ഗ കൃഷ്ണക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി നടന്‍ കൃഷ്ണ ശങ്കര്‍

single-img
9 July 2022

കൊച്ചി: നടി ദുര്‍ഗ കൃഷ്ണക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി നടന്‍ കൃഷ്ണ ശങ്കര്‍. ഇരുവരും ഒന്നിച്ചഭിനയിച്ച കുടുക്ക് എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ദുര്‍ഗയ്ക്ക് എതിരെ സൈബര്‍ ആക്രമണം നടക്കാന്‍ തുടങ്ങിയത്.

രണ്ട് ദിവസം മുമ്ബ് ചിത്രത്തിന്റെ ട്രെയിലറും പുറത്തുവന്നു. ഇതിന് പിന്നാലെ വീണ്ടും നടിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായി. ഇതിന് പിന്നാലെ ഫേസ്ബുക്കിലൂടെ കൃഷ്ണ പ്രതികരണവുമായി രംഗത്തെത്തിയത്.

ഒരുമിച്ചഭിനയിച്ച ഒരു സിനിമയിലെ ഗാന രംഗത്തിലെ സീന്‍ കാരണം ഇപ്പോഴും ദുര്‍ഗ്ഗയെയും അവരുടെ ഹസ്ബന്‍ഡ് ആയ അര്‍ജുനെയും വീട്ടുകാരെയും മോശമായി സംസാരിക്കുന്നു . ഇതില്‍ കൂട്ടുപ്രതിയായ ഞാന്‍ എന്റെ വീട്ടില്‍ കുട്ടികളെയും കളിപ്പിച്ച്‌ ഭാര്യയായി സുഖമായി ഉറങ്ങാന്‍ പോകുന്നു. രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ് അദ്ദേഹം പറഞ്ഞു.