അഭിഭാഷക വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

single-img
8 July 2022

അഭിഭാഷക വിദ്യാർത്ഥിനിയായ ട്യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിയിൽ യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അറസ്റ്റിൽ. കുമ്പഴ സ്വദേശിയായ അഭിജിത്ത് സോമനാണ് അറസ്റ്റിലായത്.

പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലോ കോളേജിൽ പെൺകുട്ടിയുടെ സഹപാഠികൂടിയായിരുന്നു നിയമ വിദ്യാർത്ഥി കൂടിയായ യൂത്ത് കോൺഗ്രസ് നേതാവ്. വിവാഹ വാദ്ഗാനത്തിന്റെ മറവിൽ ഇയാൾ പെൺകുട്ടിയുടെ കയ്യിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയുണ്ട്. അഭിജിത്തിന്‌ നൽകിയ പണം കിട്ടാത്തതിനെ തുടർന്ന് പെൺകുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.