ബഫർ സോൺ; കേരളത്തിന്റെ ആശങ്ക പരിഹരിക്കും: ഭൂപീന്ദർ യാദവ്

single-img
8 July 2022

പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീംകോടതി വിധി പരിസ്ഥിതിക്കും വികസനത്തിനും കോട്ടം ഉണ്ടാകാത്ത വിധത്തിൽ നടപ്പാക്കുമെന്ന് കേന്ദ്ര വനപരിസ്ഥിതി മന്ത്രി ഭൂപീന്ദർ യാദവ് വ്യക്തമാക്കി

വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമായുള്ള പരിസ്ഥിതി ലോല മേഖല നിശ്ചയിക്കും മുമ്പ് കേരളത്തിന്റെ ആശങ്കകൾ കണക്കിലെടുക്കും എന്നും അദ്ദേഹം വ്യക്തമാക്കി

ഇ എസ് സെഡ് വിഷയത്തിൽ പരിസ്ഥിതിക്കും വികസനത്തിനും കോട്ടം ഉണ്ടാക്കാത്ത വിധത്തിലുള്ള മദ്യപാത കണ്ടെത്താനാണ് ശ്രമം. ഒന്നും നഷ്ടപ്പെടുമാക്കി മറ്റേത് എന്നൊരു സ്ഥിതി ഉണ്ടാകില്ല. രണ്ടും തമ്മിൽ സന്തുലനം സാധ്യമാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തും. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു നിർദേശങ്ങൾ കണക്കിലെടുത്ത് ആണ് എസ് ഇ എസ് സെഡ് പ്രഖ്യാപിക്കുന്നത്.

വിജ്ഞാപനം അന്തിമമാകും മുൻപ് കേരളവുമായി കൂടുതൽ ചർച്ച നടത്തും. കേരളം ഇതുവരെ ഉന്നയിച്ച ആശങ്കകൾ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത് ഒന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച് കരട് വിജ്ഞാപനത്തിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. വിജ്ഞാപനത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് കേരളത്തിന്റെ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഈ മാസം 11 ചർച്ച നടത്തും. തമിഴ്നാട് ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളുമായും. ചർച്ചയുണ്ടാകും നിയന്ത്രണങ്ങൾ ബാധകം ആകുന്ന മേഖല സന്ദർശിക്കേണ്ടി വരാം. കേരളം ഉന്നയിച്ചു ഉൾപ്പെടെ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നതെന്നും എല്ലാ പ്രശ്നങ്ങളും പരിഗണിക്കും എന്നും മന്ത്രി പറഞ്ഞു.