‘അമ്പും വില്ലും’ നഷ്ട്ടമാകും; ഉദ്ദവ് താക്കറെക്ക് പുതിയ പാർട്ടി ചിഹ്നം വേണം

single-img
8 July 2022

ഭരണം നഷ്ട്ടപ്പെട്ടതിനു പിന്നാലെ സ്വന്തം പാര്‍ട്ടിയും, പാർട്ടി ചിഹ്നവും ഉദ്ദവ് താക്കറെക്ക് നഷ്ട്ടമായേക്കുമെന്നു റിപ്പോർട്ട്. വിശ്വാസ വോട്ടെടുപ്പില്‍ ഏകനാഥ് ഷിന്‍ഡേ വിഭാഗം കരുത്ത് തെളിയിച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയും പാർട്ടി ചിഹ്നവും നഷ്ടപ്പെട്ടേക്കും എന്നാണു ശിവസേന നേതാവ് ഉദ്ദവ് താക്കറെ പാർട്ടിഭാരവാഹികളോട് പറഞത്. പുതിയ ചിഹ്നം തീരുമാനിച്ചാൽ വ്യാപകമായ പ്രചാരണം നടത്തണമെന്നും നിർദ്ദേശം നല്‍കിയതായാണ് വിവരം.

അതേസമയം ശിവസേനയുടെ ചിഹ്നത്തെച്ചൊല്ലി ഉദ്ധവ് പക്ഷവും ഏക്‌നാഥ് ഷിൻഡെ വിഭാഗവും തമ്മിൽ തർക്കവും രൂക്ഷമാണ്. പാർട്ടി ചിഹ്നം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മഹാ വികാസ് അഘാഡി സർക്കാരിലെ മന്ത്രിയായിരുന്ന ഗുലാബ് റാവു പാട്ടീൽ അവകാശപ്പെട്ടു. ഇപ്പോൾ ഷിൻഡെ പക്ഷത്താണ് പാട്ടീൽ.

അതിനിടെ ഉദ്ധവ് വിഭാഗം വീണ്ടും സുപ്രീം കോടതിയിൽ എത്തി, വിശ്വാസ വോട്ടെടുപ്പ് നടത്തിയതും ഏകനാധ് ഷിൻഡെയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത സ്പീക്കറുടെ നടപടിയും ചോദ്യം ചെയ്താണ് വീണ്ടും ഹർജി.നല്‍കിയിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് ഉദ്ദവ് വിഭാഗം നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവ് കിട്ടിയിരുന്നില്ല.