ഷിന്‍സോ ആബേയെ വെടിവെച്ചത് നാവിക സേന മുന്‍ അം​ഗം

single-img
8 July 2022

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയെ വെടിവെച്ചത് നാവിക സേന മുന്‍ അം​ഗം യാമാഗാമി തെത്സൂയ. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.

പ്രതിയായ യാമാഗാമി തെത്സൂയ പൊലീസ് കസ്റ്റഡിയിലാണ്.

ആക്രമണത്തെ തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി ജാപ്പനീസ് പ്രധാനമന്ത്രി ടോക്കിയോയിലേക്ക് തിരിച്ചു. സംഭവത്തെക്കുറിച്ച്‌ നയതന്ത്രപ്രതിനിധിയോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവരങ്ങള്‍ അന്വേഷിച്ചു.

ജപ്പാനിലെ നാര നഗരത്തില്‍ വെച്ച്‌ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് മുന്‍പ്രധാനമന്ത്രിക്ക് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 2020 ഓഗസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.