പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

single-img
8 July 2022

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുക്രൈനെ പിന്തുണച്ച്‌ റഷ്യയ്‌ക്കെതിരെ നീങ്ങുന്നത് നല്ലതല്ല.

യുദ്ധക്കളത്തില്‍ റഷ്യയെ പരാജയപ്പെടുത്താന്‍ പശ്ചിമേഷ്യയെ വെല്ലുവിളിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24ന് യുക്രൈന്‍ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ പ്രസംഗങ്ങളിലൊന്നാണ് റഷ്യന്‍ പ്രസിഡന്റ് ബുധനാഴ്ച നടത്തിയത്.

“യുദ്ധഭൂമിയില്‍ ഞങ്ങളെ പരാജയപ്പെടുത്താന്‍ ചിലര്‍ ആഗ്രഹിക്കുന്നു. അത്തരക്കാരോട് എന്താണ് പറയുക. ശരി നിങ്ങള്‍ ശ്രമിച്ചോളൂ.” പുടിന്‍ വ്യക്തമാക്കി. യുക്രൈനിലെ മോസ്‌കോയുടെ ഇടപെടല്‍ ബഹുധ്രുവലോകത്തിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്നു. അയല്‍രാജ്യത്ത് ഇതുവരെ മോസ്കോ പൂര്‍ണതോതില്‍ സൈനിക വിന്യാസം നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

അതേസമയം സമാധാന ചര്‍ച്ചകള്‍ നടത്താന്‍ വിസമ്മതിക്കുന്നില്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ സമാധാന ചര്‍ച്ചകളുടെ സാധ്യതകള്‍ മങ്ങിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം, കിഴക്കന്‍ യുക്രൈനിലെ ഡൊനെറ്റ്സ്ക് പ്രവിശ്യയിലെ ആര്‍ട്ടെമോവ്സ്ക് നഗരത്തിന് സമീപമുള്ള വെടിമരുന്ന് ഡിപ്പോകള്‍ റഷ്യന്‍ സൈന്യം നശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 350 യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെടുകയും, 20 കവചിത യുദ്ധ വാഹനങ്ങള്‍ തകരുകയും ചെയ്തു.