യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

single-img
8 July 2022

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. അല്‍ ഖസ്ന, അല്‍ ഐന്‍ ദുബായ് റോഡ്, അല്‍ ഐന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ സലാമത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്.

മഴയുടെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യര്‍ത്ഥിച്ചു. ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്ബോള്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയവും അബുദാബി പോലീസും നിര്‍ദ്ദേശിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ താപനില കുറയുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു.

അതേസമയം, ശക്തമായ മഴ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വരും ദിവസങ്ങളിലും രാജ്യത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പ്രവചിക്കുന്നത്.