ഏലയ്ക്ക ചില്ലറക്കാരനല്ല; അറിയാം ഗുണങ്ങൾ

single-img
8 July 2022

സുഗന്ധവ്യഞ്ജനങ്ങളുടെ റാണി ‘ഏലയ്ക്ക’ സു​​ഗന്ധം കൊണ്ട് മാത്രമല്ല ​ഗുണം കൊണ്ടും മുന്നിലാണ്. ദിവസവും ഏലയ്ക്ക കഴിച്ചാലുള്ള ​ഗുണം എന്തൊക്കെയാണെന്ന് അറിയേണ്ടേ.

വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്നു. ഇതോടൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ സമ്പന്നമായ അളവിൽ അടങ്ങിയിട്ടുണ്ട്.

ഏലക്കയില്‍ അടങ്ങിരുന്ന ധാതുക്കളായ മാംഗനീസ് പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നുണ്ട്. ദിവസവും ഏലയ്ക്ക കഴിച്ചാൽ രക്തസമ്മർദ്ദം കുറയാനും സഹായിക്കുന്നു. പച്ച ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയമിടിപ്പ് സ്ഥിരപ്പെടുത്തുന്നതിനും വളരെ സഹായകരമാണ്. ഉയർന്ന രക്തസമ്മർദ്ദം മറികടക്കാൻ, ഒരു ടീസ്പൂൺ പച്ച ഏലക്കാപ്പൊടിയും അൽപ്പം തേനും ഒരുമിച്ച് കലർത്തി ഒരാഴ്‌ച സേവിക്കുക.

ഒട്ടുമിക്ക മാംസാഹാരങ്ങളിലും പച്ച ഏലയ്ക്കാ ചേർക്കുന്നതിന്റെ കാരണം എന്താണെന്ന് അറിയാമോ? ഇതിന്റെ കാർമിനേറ്റീവ് ഗുണങ്ങൾ കാരണം വയറിലെ ഗ്യാസ് ഒഴിവാക്കാൻ സഹായിക്കുന്നു. തൽക്ഷണ ആശ്വാസം ലഭിക്കാൻ, 2-3 ഏലക്കാ ചവച്ചാൽ മതി.

സന്ധികളിലെ വേദന കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് പച്ച ഏലയ്ക്ക. ഇത് മാത്രമല്ല, മോണയിൽ നീർവീക്കമുണ്ടെങ്കിൽ ഒരു ഏലയ്ക്ക വായിൽ വെച്ചാൽ മതി. ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ ഒരു നുള്ള് ഏലക്കാപ്പൊടിയും മഞ്ഞളും ചേർത്ത് കുടിക്കുന്നത് ഉടനടി ഫലം ലഭിക്കും.

വായുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ പച്ച ഏലയ്ക്ക നിറഞ്ഞിരിക്കുന്നു. എല്ലാ ഭക്ഷണത്തിനു ശേഷവും ഒരു പച്ച ഏലക്ക ചവച്ചരച്ച് കഴിക്കുന്നത് വായ്‌നാറ്റം അകറ്റാൻ സഹായിക്കും.

ദിവസവും രണ്ടോ മൂന്നോ ഏലയ്ക്ക കഴിക്കുന്നത് ശീലമാക്കൂ.