ബഫർസോൺ വിഷയത്തിൽ ജനവസമേഖലകളെ ഒഴിവാക്കണം എന്ന പ്രമേയം ഐക്യകണ്ഠേനെ പാസായി

single-img
7 July 2022

തിരുവനന്തപുരം : ബഫർ സോൺ വിഷയത്തിൽ നിയമസഭയിൽ സ‍ര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേനെ പാസായി. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയം, പ്രതിപക്ഷത്തിന്റെ രണ്ട് ഭേദഗതികളോടെയാണ് സഭ പാസാക്കിയത്. ജനവാസമേഖലയെ പൂർണ്ണമായും ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാർ നിലപാടിന് തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് പ്രമേയത്തിൽ വിശദീകരിക്കുന്നു. സംസ്ഥാനത്തിന്റെ സാഹചര്യമനുസരിച്ച് വിധി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ജനവാസം ദുരിതത്തിലാകുമെന്നും ഉചിതമായ നിയമ നടപടികൾക്കും നിയമ നിർമ്മാണത്തിനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.