തനിക്കെതിരെ കേസെടുക്കാന്‍ ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ട് ബോചെ

single-img
7 July 2022

കഴിഞ്ഞ ദിവസം ബോചെ ദ ബുച്ചര്‍ എന്ന സ്വന്തം ഇറച്ചിക്കട ഉദ്ഘാടനം ചെയ്യാന്‍ കോഴിക്കോട് എരഞ്ഞിപ്പാലത്ത് ബോചെ എത്തിയത് ഒരു ജീപ്പിന്റെ മുകളില്‍ കയറിയിരുന്നുകൊണ്ടാണ്. ഉദ്ഘാടനത്തിന്റെ പ്രമോഷനുവേണ്ടി ഷോപ്പിന് തൊട്ടടുത്ത് നിന്നും ഇത്തരത്തില്‍ യാത്ര ചെയ്ത വീഡിയോ bobychemmanurofficial എന്ന തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും കുറഞ്ഞ സമയംകൊണ്ട്  ഈ വീഡിയോ വൈറലാവുകയും അതോടൊപ്പം വിവാദമാവുകയും ചെയ്തു. വീഡിയോക്ക് ലഭിച്ച നിരവധി കമന്റുകളില്‍ ചിലത് ഈ പ്രവൃത്തി ഗതാഗത നിയമ ലംഘനമാണെന്ന തരത്തിലുള്ളതായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബോചെ, ചെയ്തത് തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കണമെന്ന് ഗതാഗതവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 

Video link: https://fb.watch/e57m2OMT8u/