കാളി പരാമര്‍ശം വിവാദമായതോടെ മഹുവയെ മൊയിത്രയെ കൈവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

single-img
6 July 2022

കൊല്‍ക്കത്ത: കാളി പരാമര്‍ശം വിവാദമായതോടെ മഹുവയെ മൊയിത്രയെ കൈവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി ഇത് ശക്തമായ രാഷ്ട്രീയ വിഷയമാക്കിയിരിക്കുകയാണ്.

മധ്യപ്രദേശില്‍ മഹുവയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹിന്ദു വികാരത്തെ ഹനിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് ഒരു തരത്തില്‍ പൊറുക്കാനാവില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

ഇതുവരെ ആറ് സംസ്ഥാനങ്ങളില്‍ മഹുവയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്വന്തം മണ്ഡലമായ കൃഷ്ണനഗറിലും അവര്‍ക്കെതിരെ കേസുണ്ട്. മഹുവയുടെ പരാമര്‍ശത്തെ പിന്തുണയ്ക്കില്ലെന്നും, ഇത്തരം കാര്യങ്ങള്‍ പറയരുതെന്ന് അവരോട് നിര്‍ദേശിച്ചിട്ടുണ്ട്. തൃണമൂല്‍ നേതാവ് സുഖേന്ദു ശേഖര്‍ റോയ് പറഞ്ഞു.