പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനാകുന്നു

single-img
6 July 2022

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനാകുന്നു. ഡോ. ഗുര്‍പ്രീത് കൗര്‍ ആണ് വധു. നാളെ മന്നിന്റെ വസതിയില്‍ വെച്ചാണ് വിവാഹം നടക്കുന്നത്.

ആറ് വര്‍ഷം മുമ്ബാണ് ആദ്യ ഭാര്യയില്‍ നിന്ന് മന്‍ വിവാഹബന്ധം വേര്‍പെടുത്തിയത്.

ഭഗവത് മന്നിന് ഏറെ നാളായി പരിചയമുള്ള ഗുര്‍പ്രീത് കൗര്‍ പഞ്ചാബിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ളയാളാണ്. എഎപി നേതാവ് രാഘവ് ഛദ്ദയ്ക്കാണ് വിവാഹത്തിന്റെ ഒരുക്കങ്ങളുടെ ചുമതല. ചണ്ഡീഗഢിലെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി നേടിയ വിജയത്തിലൂടെയായിരുന്നു ഭഗവത് മന്‍ സര്‍ക്കാര്‍ പഞ്ചാബില്‍ അധികാരത്തിലെത്തിയത്. 117 അംഗ നിയമസഭയില്‍ 92 സീറ്റുകളും എഎപി സ്വന്തമാക്കിയിരുന്നു. ജനുവരിയിലായിരുന്നു സത്യപ്രതിജ്ഞ.