മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി

single-img
6 July 2022

തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങള്‍ പുറത്തായതിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയാണെന്ന് വിമര്‍ശനം. സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച വിമര്‍ശനം ഉയര്‍ന്നത്.

സജി ചെറിയാനെതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത് കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ്. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്.

ഭരണഘടനാ വിരുദ്ധ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ കീഴ്വായ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പതിനഞ്ച് മണിക്കൂർ പിന്നിട്ടിട്ടും പോലീസ് ഇക്കാര്യത്തിൽ എഫ്.ഐ.ആർ രേഖപ്പെടുത്തിയിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

അതേസമയം തന്റെ പ്രസംഗം ഉദ്ദേശിക്കാത്ത അര്‍ഥം നല്‍കി വ്യാഖ്യാനിക്കപ്പെട്ടു എന്നായിരുന്നു നിയമസഭയില്‍ കഴിഞ്ഞ ദിവസം സജി ചെറിയാന്‍ നല്‍കിയ വിശദീകരണം.