സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

single-img
6 July 2022

ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തി പുലിവാല്‍ പിടിച്ച മന്ത്രി സജി ചെറിയാന്‍ രാജി വെച്ചതിനു പിന്നാലെ കേസെടുക്കാൻ കോടതി നിർദ്ദേശം നൽകി. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെയാണ് ഉത്തരവ്. തിരുവല്ല ഡി വൈ എസ പിക്കാണ് കോടതി നിർദ്ദേശം നൽകിയത്.

സിപിഎം കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശത്തെ തുടർന്നാണ് മന്ത്രിയുടെ രാജിയുണ്ടായത്. വൈകീട്ട് അഞ്ച് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം രാജിക്കത്ത് കൈമാറുകയായിരുന്നു.

ഭരണഘടന നേരിടുന്ന വെല്ലുവിളിയെക്കുറിച്ചാണ് താൻ പ്രതികരിച്ചതെന്ന് സജി ചെറിയാൻ പറഞ്ഞു. ഭരണഘടനയെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഭരണഘടനയെ ഞാൻ വിമർശിച്ചു എന്ന തരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി വാർത്തകൾ പുറത്തുവരികയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പരിപാടിക്കിടെയാണ് മന്ത്രി സജി ചെറിയാൻ വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ ഗുരുതര ആരോപണം. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നിരുന്നു.