പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ 31 പേർക്ക് ജാമ്യം

single-img
5 July 2022

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 31 പേര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. കുട്ടിയുടെ പിതാവ് അസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

സമാന കുറ്റക്യത്യങ്ങളില്‍ ഏർപ്പെടരുത്, സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച്.നാസർ ഉൾപ്പെടെ 31 പേരാണ് കേസിലെ പ്രതികൾ. റാലിക്ക് നേതൃത്വം നൽകിയത് നാസ‌ർ ആയിരുന്നു.

അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്‍മാര്‍ വരുന്നുണ്ടെന്നായിരുന്നു” പത്ത് വയസ്സുള്ള കുട്ടിയുടെ മുദ്രാവാക്യങ്ങള്‍. കുട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതോടെ കുട്ടിയെ പോപ്പുലര്‍ ഫ്രണ്ട് തള്ളിപ്പറഞ്ഞിരുന്നു. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചത്.