സിൽവർ ലൈൻ വേഗത്തിലാക്കണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ചു ഗവര്‍ണര്‍
സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കാന്‍ കേന്ദ്ര റയില്‍മന്ത്രിക്ക് ഗവര്‍ണറുടെ കത്ത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 16നാണ് കത്തയച്ചത്. ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്തിന്റെ പകര്‍പ്പ് മനോരമ ന്യുസ് ആണ് പുറത്തു വിട്ടത്.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനാണ് കത്തയച്ചത്. വിശദമായ പദ്ധതി രേഖ തയാറായിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര മന്ത്രിമാരെ കാണുന്നുണ്ടെന്നും ഈ സമയത്ത് കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് പരമാവധി സഹായം ചെയ്തുകൊടുക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ജൂലൈ രണ്ടിന് എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഗവര്‍ണറുടെ കത്ത് സമര്‍പ്പിച്ചത്. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്ന അജണ്ടയോടൊപ്പമാണ് മുഖ്യമന്ത്രി ഗവര്‍ണറുടെ കത്ത് നല്‍കിയത്.
അതേസമയം ഇത് സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് ഗവര്‍ണര്‍ സ്വീകരിച്ച നടപടിയാണെന്നാണ് രാജ്ഭവന്റെ വിശദീകരണം