ബിജെപിയുടെ രാഹുൽ നർവേക്കർ മഹാരാഷ്ട്ര സ്പീക്കർ

single-img
3 July 2022

മഹാരാഷ്ട്ര സ്പീക്കറായി ബിജെപിയുടെ രാഹുല്‍ നര്‍വേക്കറിനെ തെരഞ്ഞെടുത്തു. 164 പേരുടെ പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാജന്‍ സാല്‍വിയ ആയിരുന്നു ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. രാജന്‍ സാല്‍വിക്ക് 107 ​വോട്ടുകൾ ലഭിച്ചു.

രാവിലെ 11 മണിയോടെയാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. സമാജ്‌വാദി പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവരും നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.

ഗോവയിലായിരുന്ന വിമത എംഎല്‍എമാര്‍ ശനിയാഴ്ച മുംബൈയില്‍ എത്തിയിരുന്നു. രാജന്‍ സാല്‍വിയയ്ക്ക് വോട്ട് ചെയ്യണമെന്ന് വിമത എംഎല്‍എമാര്‍ക്ക് ശിവസേന വിപ്പ് നല്‍കിയെങ്കിലും. വിപ്പ് നിയമപരമല്ലെന്നായിരുന്നു പ്രതികരണം. തിങ്കളാഴ്ചയാണ് ഷിന്‍ഡെ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്.