ഷാഫി പറമ്പിൽ ഷോ കാണിക്കുകയാണ്; യൂത്ത് കോൺഗ്രസ് ചിന്തൻ രൂക്ഷ ശിവിറിൽ വിമർശനം

single-img
3 July 2022

യൂത്ത് കോൺഗ്രസ് സംസ്ഥാന ചിന്തൻ ശിവിറിൽ ഷാഫി പറമ്പിൽ ഉൾപ്പടെയുള്ള നേതാക്കൾക്ക് നേരെ രൂക്ഷവിമർശനം. ഷാഫി പറമ്പിൽ ഉൾപെടെയുള്ള നേതാക്കൾ ഷോ കാണിക്കുകയാണ് എന്നും, യൂത്ത് കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പിസത്തിന്റെ വക്താക്കളാകുന്നു എന്നുമാണ് ഉയർന്നു വന്ന വിമർശനം. സംഘടന പ്രമേയത്തിന്മേലുള്ള ചർച്ചയിലാണ് വിമർശനങ്ങൾ ഉയർന്ന് വന്നത്

ഗ്രൂപ്പ് കളിച്ച് നടന്നാൽ ഇനി അധികാരത്തിൽ വരാൻ കഴിയില്ലെന്നും പ്രതിനിധികൾ കുറ്റപെടുത്തി. പണിയെടുക്കാൻ ഒരു വിഭാഗവും, നേതാക്കളാകാൻ ഒരു വിഭാഗവും എന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ്സിൽ കാര്യങ്ങൾ പോകുന്നത് എന്നും വിമർശനമുയർന്നു.

ജൂലൈ രണ്ടിനാണ് യൂത്ത് കോൺ​ഗ്രസ് ചിന്തൻ ശിവിറിന് തുടക്കമായത്. പാലക്കാട് അഹല്യ ക്യാമ്പസിൽ നടക്കുന്ന ക്യാമ്പിൽ ഇന്ന് സംഘടനാ പ്രമേയം അവതരിപ്പിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ള ആളുകൾ ക്യാമ്പിൽ പങ്കെടുക്കും. ഇന്ന് വൈകുന്നേരത്തോടെ ക്യാമ്പ് സമാപിക്കും.