ഉക്രൈൻ യുദ്ധം: റഷ്യൻ മിസൈൽ ആക്രമണത്തിൽ 21 മരണം

single-img
2 July 2022

ഉക്രൈന്റെ ഒഡേസ ജനവാസ മേഖലയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. മിസൈൽ പതിച്ച 14 നില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നടിഞ്ഞു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഉണ്ടായ ആക്രമണത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും നാശം നഷ്ടമുണ്ടായി. ആക്രമണത്തിൽ പരിക്കേറ്റ 41 പേർ ചികിത്സയിലാണ്.

ജനവാസ മേഖലയിൽ ആക്രമണം നടത്തില്ലെന്ന് റഷ്യൻ സൈന്യം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചു കഴിഞ്ഞദിവസം ഷോപ്പിംഗ് മാളിലും റഷ്യൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ യുദ്ധത്തിന്റെ ആദ്യ ആഴ്ച റഷ്യൻ സൈന്യം പിടിച്ചെടുത്ത കരിങ്കടലിലെ ചെറുദ്വീപായ സ്നേക്ക് ഐലൻഡ് ഉക്രൈൻ സൈന്യം തിരിച്ചു പിടിച്ചു. തിരിച്ചുപിടിച്ച ഉക്രൈൻ സൈന്യത്തെ ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അഭിനന്ദിച്ചു

ദ്വീപ് പിടിച്ചെടുക്കാൻ എത്തിയ റഷ്യൻ സൈനികരുടെ അന്ത്യശാസനത്തെ ധീരമായി നേരിട്ട ദ്വീപിലെ ഗാഡുകളുടെ പ്രതികരണം അന്ന് വലിയ വാർത്തയായിരുന്നു. ഇതുവരെ 1027 പ്രദേശങ്ങൾ റഷ്യൻ സൈന്യത്തിൽ നിന്നും മോചിപ്പിച്ചതായി ഉക്രൈൻ അവകാശപ്പെട്ടു. ഇവിടെയെല്ലാം പുനർനിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതായും അറിയിച്ചു