യശ്വന്ത് സിൻഹയെക്കാളും മികച്ച സ്ഥാനാർത്ഥി ബിജെപിയുടെ ദ്രൗപതി മുർമു: മമത ബാനർജി

single-img
2 July 2022

പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെക്കാളും മികച്ച സ്ഥാനാർത്ഥിയാണ് ബിജെപിയുടെ ദ്രൗപതി മുർമുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വിശാല പ്രതിപക്ഷ സഖ്യത്തിന് വേണ്ടി യശ്വന്ത് സിൻഹയെ സ്ഥാനാർത്ഥിയാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച നേതാവാണ് മമത. അവർ തന്നെയാണ് ഇപ്പോൾ സ്വന്തം സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞിരിക്കുന്നത് എന്നതാണ് ഏറെ വിചിത്രം. ഇസ്കോൺ രഥയാത്രയുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമത.

എപിജെ അബ്ദുൾ കലാമിനെ തിരഞ്ഞെടുത്തത് പോലെ ഒരാളെ സംയുക്തമായി രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കുന്നതാണ് എപ്പോഴും നല്ലതെന്ന് മമത പറഞ്ഞു. എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി മുർമുവാണെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ പിന്തുണയ്ക്കുമായിരുന്നെന്നും മമത പറഞ്ഞു. ദ്രൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണയ്ക്കാനുള്ള സാദ്ധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും എന്നാൽ 17 രാഷ്ട്രീയ പാർട്ടികൾ ചേ‌ർന്നാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തതെന്നും അതിനാൽ തന്നെ ഇക്കാര്യത്തിൽ തനിക്ക് മാത്രമായി ഒരു തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും മമത പറഞ്ഞു.