മഹാരാഷ്ട്രയിൽ പുതിയ ട്വിസ്റ്റ്; ഫഡ്നാവിസ് എൻസിപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി അഭ്യൂഹം

single-img
2 July 2022

ഭരണം തിരിച്ചുപിടിച്ച് ആഘോഷിക്കാൻ ബിജെപി മഹാരാഷ്ട്ര ഘടകം സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ നിന്ന് മുൻ മുഖ്യമന്ത്രിയും നിലവിലെ ഉപ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ദേവേന്ദ്ര ഫഡ്നാവിസ് വിട്ടുനിന്നു.

ഉദ്ധവ് താക്കറെ യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ വീഴ്ത്താൻ കരുക്കൾ നീക്കിയ ദേവേന്ദ്ര ഫഡ്നാവിസ്നെ പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രി ആക്കിയതിൽ പ്രതിഷേധിച്ചാണ് വിട്ടു നിന്നാണ് എന്നാണു അഭ്യൂഹം. ഷിന്ദേയ്ക്കു കീഴിൽ ഉപമുഖ്യമന്ത്രിയാക്കിയ കേന്ദ്രത്തിന്റെ നടപടി ബിജെപി സംസ്ഥാന ഘടകത്തിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. ഫഡ്നാവിസ് ദേശീയ നിർവാഹ സമിതിയിലും പങ്കെടുക്കില്ല. മന്ത്രിസഭാ വികസനത്തിന്റെ തിരക്കാണെന്ന് വിശദീകരണം. അതിനിടെ എൻസിപി നേതാവ് ധനഞ്ജയ് മുണ്ടേയുമായി ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തിയെന്ന അഭ്യഹം ശക്തമാണ്.

മറുവശത്ത് തന്നെ മുഖ്യമന്ത്രിയാക്കിയത് ഫഡ്നാവിസിന്റെ` മാസ്റ്റർ പ്ലാൻ ആണെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ അഭിപ്രായപ്പെട്ടു. ശിവസേന വിട്ടു മഹാരാഷ്ട്ര നവനിർമ്മാണ രൂപീകരിച്ച രാജ് താക്കറെയുമായും ഷിന്ദേ സംസാരിച്ചു

അതെ സമയം ഏക്‌നാഥ് ഷിന്ദേ ശിവസേന മുഖ്യമന്ത്രി അല്ല എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മുഖ്യമന്ത്രിപദം രണ്ടര വര്ഷം വീതം പങ്കിടാം എന്ന ധാരണ ബിജെപി അംഗീകരിക്കാത്തത് കൊണ്ടാണ് 2019 സഖ്യം വിട്ടതെന്നും, അന്ന് വഴങ്ങിയെങ്കിലും ഇപ്പോൾ മഹാരാഷ്ട്രയിൽ ബിജെപി മുഖ്യമന്ത്രി വന്നേനെ എന്നും ഉദ്ധവ് താക്കറെ പറഞ്ഞു