സായ് പല്ലവിയുടെ ‘വിരാട പര്‍വം’ഒടിടിയിൽ എത്തി

single-img
1 July 2022

സായി പല്ലവി പ്രധാന വേഷത്തിൽ എത്തിയ പുതിയ ചിത്രമാണ് ‘വിരാട പർവം’. ജൂണ് 17നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്.

നെറ്റ്ഫ്ലിക്സിൽ ചിത്രം സട്രീമിംഗ് ആരംഭിച്ചു. സായ് പല്ലവി ‘വെന്നെല’ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. ഒരു പോലീസുകാരനുമായി പ്രണയത്തിലാകുന്ന നക്സൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിക്കുന്നത്.

റാണാ ദഗ്ഗുബാട്ടിയാണ് ചിത്രത്തിൽ പോലീസുകാരന്റെ വേഷം അവതരിപ്പിക്കുന്നത്. വേണു ഉഡുഗുള സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ഡി സുരേഷ് ബാബുവും സുധാകർ ചെറുകുറിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.