കുറുപ്പിലൂടെ അംഗീകാരം; മികച്ച നടനായി ഷൈൻ ടോം ചാക്കോ

single-img
1 July 2022

‘കുറുപ്പ്’ എന്ന ചിത്രത്തിലെ ഭാസി പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോയ്ക്ക് പ്രശസ്ത നടൻ കലാഭവൻ മണിയുടെ പേരിൽ സംഘടിപ്പിച്ച ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം. ഇന്നലെ കൊച്ചിയിലെ അമ്മ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രശസ്ത തെന്നിന്ത്യൻ നടൻ ഗുരു സോമസുന്ദരമാണ് ഷൈൻ ടോം ചാക്കോയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. വെഫർ ഫിലിംസിന്റെയും എം സ്റ്റാർ എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച കുറുപ്പ് തീയേറ്ററുകളിൽ വൻ വിജയമായിരുന്നു. ഭാസി പിള്ളയുടെ പ്രകടനം പ്രേക്ഷകർക്കിടയിൽ അവതരിപ്പിച്ച ഷൈനിനെ പ്രേക്ഷകർ ഏറെ പ്രശംസിച്ചിരുന്നു. തനിക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളിലൊന്നായ ഭാസി പിള്ള എന്ന കഥാപാത്രത്തിന്റെ പ്രകടനത്തിന് ലഭിച്ച അവാർഡിൽ അദ്ദേഹം പ്രേക്ഷകർക്ക് നന്ദി പറഞ്ഞു.