രൂപയുടെ തകർച്ച നേരിടാൻ റിസർവ് ബാങ്ക് വിറ്റത് 25000 കോടി രൂപയ്ക്കുള്ള ഡോളർ

single-img
30 June 2022

രൂപയെ തകർച്ചയിൽ നിന്നും കര കഴിക്കാൻ ആർബിഐ ഇക്കഴിഞ്ഞ ദിവസങ്ങളിലായി വില്പന നടത്തിയ ഡോളറിന്റെ മൂല്യം 25000 കോടിയിലേറെ രൂപയ്ക്ക് തുല്യമെന്ന് വിദഗ്ധർ. റഷ്യ ഉക്രൈൻ യുദ്ധാരംഭത്തിന് ശേഷം വിദേശ നാണ്യ വിപണിയിൽ ആർബിഐ നടത്തിയ ഏറ്റവും വലിയ ഇടപെടലാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്.

രൂപയുടെ മൂല്യ സംരക്ഷണത്തിന് ആർബിഐ പൊതുമേഖലയിലെ ചില വൻകിട ബാങ്കുകളെയും സ്വകാര്യമേഖലയിലെ ചില പ്രമുഖ ബാങ്കുകളെയും ആണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ ആർ ബി ഐ നടത്തുന്ന ശ്രമങ്ങൾ ഫലപ്രദമാകുന്നില്ലെന്ന് തെളിവാണ് രൂപയുടെ നിരക്കിൽ തുടർച്ചയായി സംഭവിക്കുന്ന മൂല്യ തകർച്ച. ഡോളറുമായുള്ള വിനിമയത്തിൽ 79 രൂപ നിലവാരത്തിലും പിടിച്ചുനിൽക്കാൻ രൂപയ്ക്ക് കഴിയാതെ പോയിരുന്നു. 80 രൂപ നിലവാരത്തിലേക്ക് വിലയിടിയാനുള്ള സാധ്യത വിപണിയുമായി ബന്ധപ്പെട്ടവർ തള്ളിക്കളയുന്നില്ല.

അതെ സമയം രൂപ വീണ്ടും കൂപ്പുകുത്തിയതോടെ ഇന്നലെ ഒരു യുഎഇ ദത്തിന് 21.45 എന്ന നിലവാരത്തിലെത്തി. സൗദി റിയാൽ 21 ഖത്തർ റിയാൽ 21.70 ഒമാൻ റിയാൽ 204.65 ബഹറിൻ ദിനാർ 209.30 കുവൈറ്റ് ദിനാർ 257.05 രൂപ എന്നിങ്ങനെയാണ് ഇന്നലെ രാജ്യാന്തര വിപണി നിരക്ക്. ശമ്പളം ലഭിക്കുന്ന സമയമായതിനാൽ ഇത്തവണ വിനിമയനിരക്ക് ആനുകൂല്യം സ്വന്തമാക്കാമെന്ന ആഹ്ലാദത്തിലാണ് പ്രവാസികൾ