ഭാര്യയ്ക്കായി 350 രൂപയുടെ കേക്കിന് ഓര്‍ഡര്‍ നല്‍കി; നഷ്ടമായത് 48,000 രൂപ

single-img
30 June 2022

ഭാര്യയ്ക്ക് സർപ്രൈസ് നൽകാൻ ജന്മദിനത്തില്‍ ഓൺലൈനിൽ കേക്ക് ഓർഡർ ചെയ്ത യുവാവ് സൈബർ തട്ടിപ്പിന് ഇരയായി. നവി മുംബൈയിലെ കാമോതെ സ്വദേശിയായ നിഷാന്ത് ഝാ (35) ആണ് തട്ടിപ്പിനിരയായത്. ഓൺലൈനിൽ 350 രൂപ വിലവരുന്ന കേക്ക് ഓർഡർ ചെയ്ത ഇയാൾക്ക് 48,000 രൂപയാണ് നഷ്ടപ്പെട്ടത്.

ഇന്റർനെറ്റിൽ നിന്നാണ് കേക്ക് കടയുടെ വിശദാംശങ്ങൾ അദ്ദേഹത്തിന് ലഭിച്ചത്. 350 രൂപ വിലവരുന്ന അരക്കിലോ കേക്ക് ആണ് ഓർഡർ ചെയ്തത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റുകൾക്ക് 20 ശതമാനം കിഴിവ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

കേക്കിന്റെ വിലയായി 275 രൂപ നൽകിയ ശേഷമാണ് അദ്ദേഹം തന്റെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പങ്കുവച്ചത്. മൊബൈലിൽ വന്ന ഒടിപി നമ്പർ തട്ടിപ്പുകാരുടെ നിർദ്ദേശത്തെ തുടർന്ന് ഷെയർ ചെയ്തു. ഇയാളുടെ അക്കൗണ്ടിൽ നിന്ന് 48,000 രൂപയാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.