പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

single-img
29 June 2022

നടി മീനയുടെ ഭർത്താവും സോഫ്‌റ്റ്‌വെയർ രംഗത്തെ വ്യവസായിയുമായിരുന്ന വിദ്യാസാഗർ അന്തരിച്ചു. വിദ്യാസാഗറിനും മീനയ്‌ക്കും മകൾക്കും ജനുവരി മാസത്തിൽ കൊവിഡ് ബാധിച്ചിരുന്നു. ഇതിനെ തുടർന്ന് കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾക്ക് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കോവിഡിന് ശേഷം ഉണ്ടായ അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവ‌യ്‌ക്കേണ്ട സ്ഥിതിയിലായിരുന്നു. എന്നാൽ അവയവദാതാവിനെ കിട്ടാൻ വൈകി. മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളിൽ നിന്ന് മാത്രമേ ഇത് സാധ്യമാകൂ എന്നതിനാൽ ദാതാവിനെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിനായി കാത്തിരിക്കുന്നവരുടെ പട്ടികയിൽ ഒരുപാട് പേരുണ്ടായിരുന്നുവെന്നും ഇവരുമായി അടുത്ത വൃത്തങ്ങളിൽ നിന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.

വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു

2009ലാണ് മീനയും വിദ്യാസാഗറും തമ്മിലുള‌ള വിവാഹം നടന്നത്. ഇവർക്ക് നൈനിക എന്ന മകളുണ്ട്. വിജയ് നായകനായ തെരി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയം കാഴ്‌ചവച്ചിരുന്നു. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ വിദ്യാസാഗറിന്റെ മരണത്തിൽ അനുശോചനവും ഞെട്ടലും രേഖപ്പെടുത്തി