റിലയൻസ് ഗ്രൂപ്പിൽ വീണ്ടും നേതൃമാറ്റം; റീട്ടെയിൽ യൂണിറ്റിന്റെ നേതൃത്വം ഇനി ഇഷ അംബാനിക്ക്

single-img
29 June 2022

റിലയൻസ് ഗ്രൂപ്പിന്റെ റീട്ടെയിൽ യൂണിറ്റിന്റെ നേതൃപദവിയിലേക്ക് അംബാനി കുടുംബത്തിലെ ഇളമുറക്കാരി ഇഷ അംബാനി എത്തുന്നു . കഴിഞ്ഞ ദിവസം റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം മുകേഷ് അംബാനി രാജിവച്ചതിന് പിന്നാലെയാണ് മകൾ പുതിയ പദവിയിലേക്ക് നിയമിതയാകുന്നത്.

ഇപ്പോൾ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഡയറക്ടറാണ് മുപ്പത് വയസുള്ള ഇഷ. ഇന്നലെയായിരുന്നു സഹോദരൻ ആകാശ് അംബാനി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ജിയോ. 2021 ൽ നടന്ന നടന്ന വാർഷിക പൊതുയോഗത്തിൽ ഗ്രൂപ്പിൽ മക്കൾക്ക് നിർണായക സ്ഥാനങ്ങൾ ഉണ്ടാകുമെന്ന് മുകേഷ് അംബാനി സൂചന നൽകിയിരുന്നു.

റിലയൻസിൽ മെറ്റ പ്ലാറ്റ്‌ഫോം നടത്തുന്ന നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇരുവരും ഭാഗഭാക്കായിരുന്നു. യുഎസിലെ യേൽ യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള ബിരുദധാരിയാണ് ഇഷ. സ്റ്റാൻഫോഡ് ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎ നേടി. ആകാശ് ഇരട്ടസഹോദരനാണ്. 27കാരനായ ആനന്ദ് ചെറിയ സഹോദരനാണ്.