ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ്; യു.എന്നിനെതിരെ ഇന്ത്യ

single-img
29 June 2022

 ടീസ്ത സെതല്‍വാദിന്റെ അറസ്റ്റില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ.യു.എന്നിന്റെ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ യു.എന്‍ ഇടപെടേണ്ടന്നും ഇന്ത്യ പറഞ്ഞു.

ടീസ്റ്റ സെതൽവാദിനും മറ്റ് രണ്ട് പേർക്കുമെതിരായ നിയമനടപടിയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പങ്കുവച്ച കുറിപ്പ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം പ്രസ്താവനകൾ തികച്ചും അനാവശ്യവും ഇന്ത്യയുടെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് ഇന്ത്യ പറഞ്ഞു.