കോണ്‍ഗ്രസിന്റെയോ ബി.ജെ.പിയുടെയോ നിയമാവലികളല്ല, ഇന്ത്യന്‍ ഭരണഘടനയാണ് പിന്തുടരുന്നത്: ആർ.ബി ശ്രീകുമാര്‍

single-img
28 June 2022

 കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ ചട്ടങ്ങളല്ല, മറിച്ച് ഇന്ത്യൻ ഭരണഘടനയാണ് താൻ പിന്തുടരുന്നതെന്ന് ഗുജറാത്ത് മുൻ ഡിജിപി ആർ.ബി. ശ്രീകുമാര്‍. വ്യക്തിപരമായ കൂടുതൽ നഷ്ടങ്ങളും പീഡനങ്ങളും ഉണ്ടായാലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കലാപത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ കൈമാറിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം ആര്‍.ബി ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

“സമീപകാലത്ത് സർക്കാർ മികച്ച ശ്രമങ്ങൾ നടത്തിയിട്ടും എനിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

എന്റെ കൂറ് ഇന്ത്യന്‍ ഭരണഘടനയോട് മാത്രമാണ്. കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ നിയമാവലികളല്ല ഇന്ത്യന്‍ ഭരണഘടനയാണ് ഞാന്‍ പിന്തുടരുന്നത്.” സത്യം കര്‍മ്മത്തിലാണെന്നും അദ്ദേഹം പറഞ്ഞു.