ഒരു ശബ്ദത്തെ ഇല്ലാതാക്കാൻ നിങ്ങള്‍ എത്രത്തോളം ശ്രമിക്കുന്നുവോ, അത്രത്തോളം ആ ശബ്ദം ഉച്ചത്തിലാകും: പ്രകാശ് രാജ്

single-img
26 June 2022

പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ അറസ്റ്റിൽ പ്രതികരണവുമായി നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ പ്രകാശ് രാജ്. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ഒരു ശബ്ദത്തെ ഇല്ലാതാക്കാൻ നിങ്ങള്‍ എത്രത്തോളം ശ്രമിക്കുന്നുവോ, അത്രത്തോളം ആ ശബ്ദം ഉച്ചത്തിലാകും.ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് പ്രിയപ്പെട്ട ടീസ്ത സെതല്‍വാദ്, ധൈര്യമായിരിക്കൂ,” – എന്നായിരുന്നു പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

ടീസ്തയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുകൊണ്ട് വിവിധ ജനാധിപത്യ- മനുഷ്യാവകാശ സംഘടനകള്‍ ഞായറാഴ്ച നടത്തുന്ന പ്രതിഷേധസമരത്തിന്റെ പോസറ്റര്‍ പങ്കുവെച്ചുകൊണ്ട് മറ്റൊരു ട്വീറ്റും പ്രകാശ് രാജ് ഷെയര്‍ ചെയ്യുകയുണ്ടായി. ”എഴുന്നേറ്റ് നില്‍ക്കൂ, ഉറക്കെ സംസാരിക്കൂ, നിങ്ങളുടെ നട്ടെല്ല് കാണിക്കൂ,” എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് പ്രകാശ് രാജ് കുറിച്ചത്.