രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിചിത്രം ഉടച്ചത് കോണ്‍ഗ്രസുകാർ: പി ഗഗാറിന്‍

single-img
26 June 2022

പരിസ്ഥിതിലോല പ്രശ്‌നത്തില്‍ എംപിയായ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചുകൊണ്ട് എസ് എഫ് ഐ നടത്തിയ പ്രകടനത്തിൽ രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത വിവാദങ്ങളില്‍ വിശദീകരണവുമായി വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ രംഗത്തെത്തി. എസ് എഫ് ഐ നടത്തുന്ന സമരത്തെ കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ അക്രമം നടന്നത് പാര്‍ട്ടി അറിഞ്ഞുകൊണ്ടല്ല എന്ന് അദ്ദേഹം അറിയിച്ചു.

നിലവിലെ സംഭവ വികാസങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്നും സിപിഎം സംസ്ഥാന സമിതിയില്‍ ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേപോലെ തന്നെ, രാഹുലിന്റെ ഓഫിസിലെ ചുവരിൽ ഉണ്ടായിരുന്ന ഗാന്ധിചിത്രം ഉടച്ചത് കോണ്‍ഗ്രസുകാരാണ്. ഇതിലൂടെ വെകാരികമായ തലം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

പ്രവര്‍ത്തകർ അവിടെ നടത്തിയ ഒരു അക്രമത്തെയും ഞങ്ങൾ ന്യായീകരിച്ചിട്ടില്ല. എല്ലാവരും അപലപിച്ചു. സിപിഎമ്മോ സര്‍ക്കാരോ മറിച്ചൊരു നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ പെൺകുട്ടികളടക്കം ഇത്രയേറെ പേരെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടോ? അങ്ങനെയല്ലേ യുഡിഎഫിന്റെ കാലത്തൊക്കെ ചെയ്തിട്ടുള്ളത്.

എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിലും അക്രമ സംഭവങ്ങളിലും അവിഷിത്ത് പങ്കെടുത്തിരുന്നില്ല. സംഘടിച്ച വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാനായാണ് അയാള്‍ അവിടേക്ക് എത്തിയതെന്നും ഗഗാറിന്‍ പറഞ്ഞു. എന്നാൽ,
അവിഷിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പി ഗഗാറിന്‍ കൂട്ടിച്ചേര്‍ത്തു.