ടീസ്റ്റ സെതല്‍വാദിന്റെ അറസ്റ്റ്; കള്ളക്കേസ് പിന്‍വലിക്കണമെന്ന് സിപിഎം

single-img
25 June 2022

പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് സി പി എം. മനുഷ്യാവകാശങ്ങളുടെ അക്ഷീണ സംരക്ഷകയായ ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിക്കുന്നതായി സിപിഎം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.

സിപിഎം പ്രസ്താവന ഇങ്ങിനെ: ‘സുപ്രീം കോടതിയുടെ സമീപകാല വിധി ഉദ്ധരിച്ച് സംശയാസ്പദമായ കാരണങ്ങളാല്‍ ഗുജറാത്ത് പോലീസ് മനുഷ്യാവകാശങ്ങളുടെ അക്ഷീണ സംരക്ഷകയായ ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്തതിനെ സി.പി.ഐ.എം ശക്തമായി അപലപിക്കുന്നു. അവരെ വിട്ടയക്കണമെന്നും കള്ളക്കേസ് പിന്‍വലിക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെടുന്നു.

ഇന്ന് മഹാരാഷ്ട്രയിലെ മുംബൈയിലെ ജുഹു പ്രദേശത്തുള്ള വസതിയില്‍ നിന്നാണ് ഗുജറാത്ത് പൊലീസ് ടീസ്തയെ അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖകള്‍ ചമച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ടീസ്ത ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.