ബിജെപി പിന്നിൽ നിന്ന് കുത്തിയവർ; പോരാടാന്‍ കഴിയുമെന്ന നിശ്ചയദാര്‍ഢ്യമുണ്ടെന്ന് ഉദ്ധവ് താക്കറെ

single-img
24 June 2022

മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ പിന്തുണയോടെയുള്ള വിമതനീക്കം ശക്തിയാര്‍ജ്ജിക്കുന്നതിനിടെ തിരിച്ചടിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്തുതന്നെ വന്നാലും ശിവസേനയുടെയും താക്കറെയുടെയും പേര് ഉപയോഗിക്കാതെ വിമത എംഎല്‍എമാര്‍ക്ക് തുടരാനാകില്ല.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വര്‍ഷ ഒഴിഞ്ഞത് തനിക്ക് അധികാരത്തോട് ആസക്തിയില്ലാത്തതിനാലാണ്. ഇനിയും പോരാടാന്‍ കഴിയുമെന്ന നിശ്ചയദാര്‍ഢ്യം തനിക്കുണ്ടെന്നും ശിവസേന പ്രവര്‍ത്തകരെ ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം തന്നെ ശിവസേനക്കുള്ളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം താനാണെന്ന ആരോപണത്തിനും ഉദ്ധവ് മറുപടി നല്‍കി. താന്‍ എങ്ങനെ എന്റെ സ്വന്തം പാര്‍ട്ടിയില്‍ വിമതരെയുണ്ടാക്കുമെന്നായിരുന്നു പ്രതികരണം. ‘അവസാന രണ്ടര വര്‍ഷമായി നമ്മള്‍ കോവിഡിനോട് പോരാടുകയായിരുന്നു. അതിനു പിന്നാലെ ഞാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇപ്പോള്‍ ഇതും. ഓരോ സമയത്തും മറ്റുള്ളവര്‍ നമ്മളോട് പെരുമാറിയത് എങ്ങനെയെന്ന് ഓര്‍ക്കണം ബിജെപി തങ്ങളെ പിന്നില്‍ നിന്ന് കുത്തിയവരാണ്. അവരുമായി സഖ്യത്തിനില്ലെന്നും ഉദ്ധവ് ആവര്‍ത്തിച്ചു