സൂര്യയുടെ കഥാപാത്രവുമായി റോക്കട്രിയുടെ പുതിയ ട്രെയ്‍ലര്‍

single-img
23 June 2022

രാജ്യത്തിന്റെ അഭിമാനമായ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന റോക്കട്രി ദ് നമ്പി എഫക്ട് എന്ന സിനിമയുടെ രണ്ടാമത്തെ ട്രെയ്‍ലര്‍ ഇന്ന് പുറത്തിറങ്ങി . ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായാണ് ട്രെയ്‍ലര്‍ പുറത്തെത്തിയിരുന്നത്.

ദക്ഷിണേന്ത്യൻ ഭാഷാ പതിപ്പുകളില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്ന സൂര്യയുടെ കഥാപാത്രം തമിഴ്, തെലുങ്ക്, മലയാളം ട്രെയ്‍ലറുകളില്‍ ഉണ്ട്. 1.10 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയിരിക്കുന്ന ട്രെയ്‍ലര്‍. ഈ സിനിമയുടെ രചനയും സംവിധാനവും ഒപ്പം നമ്പി നാരായണന്‍റെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ആര്‍ മാധവനാണ്.

ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ഒപ്പം ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27ത്ത് ഇൻവെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് നിര്‍മ്മാണം. സിനിമ ജൂലൈ ഒന്നിന് തീയേറ്ററുകളിൽ എത്തും.