വിരമിക്കുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ബിജെപി ഓഫീസില്‍ സെക്യൂരിറ്റി ജോലിക്ക് മുൻഗണന നൽകും: കൈലാഷ് വിജയവര്‍ഗിയ

single-img
19 June 2022

കേന്ദ്രസര്‍ക്കാരിന്റെ കരാർ സൈനിക നിയമനമായ അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ പരാമര്‍ശവുമായി കേന്ദ്ര ടൂറിസം മന്ത്രിയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ കൈലാഷ് വിജയവര്‍ഗിയ. സൈന്യത്തിൽ നിന്നും വിരമിക്കുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ബിജെപി ഓഫീസില്‍ സെക്യൂരിറ്റി ജോലിക്ക് മുന്‍ഗണ നല്‍കുമെന്ന് കൈലാഷ് വിജയവര്‍ഗിയ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു..

അഗ്നിപഥ് പദ്ധതി രാജ്യത്തിന് അവകാശപ്പെട്ടതാണെന്നും നിലവിൽ അമേരിക്ക, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങൾ പോലും കരാര്‍ അടിസ്ഥാനത്തിലാണ് കരസേനയെ റിക്രൂട്ട് ചെയ്യുന്നതെന്നും കൈലാഷ് വിജയവര്‍ഗിയ അഭിപ്രായപ്പെട്ടു. ഇന്ന് ഇന്‍ഡോറില്‍ പദ്ധതിയെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

നാല് വർഷത്തെ സേവനത്തിന് ശേഷം അഗ്നിവീര്‍ സൈനികര്‍ പുറത്ത് വരുമ്പോള്‍ അവര്‍ക്ക് 11 ലക്ഷം രൂപ ലഭിക്കും. ബിജെപിയുടെ ഓഫീസിലേക്ക് കാവല്‍ക്കാരെ നിയമിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ആദ്യം പരിഗണന നല്‍കുക അവര്‍ക്കായിരിക്കും. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനങ്ങള്‍ക്ക് വിശ്വാസമാണെന്നും കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു.