തെറിവിളിയും അസഭ്യവുമായി വി ആർ സുധീഷിനെതിരെ പരാതിപ്പെട്ട എഴുത്തുകാരിക്ക് വധഭീഷണി

single-img
16 June 2022

പ്രശസ്ത എഴുത്തുകാരന്‍ വി ആർ സുധീഷിനെതിരെ പരാതിപ്പെട്ട മാക്ബത്ത് പബ്ലിക്കേഷൻസ് എഡിറ്ററും എഴുത്തുകാരിയുമായ എം എ ഷഹനാസിന് വധഭീഷണി. വിആർ സുധീഷിനെതിരായ പരാതി പിൻവലിച്ചില്ലെങ്കിൽ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. ‘വി ആര്‍ സുധീഷ് ഫാന്‍സ്’ എന്ന പേരില്‍ ഭീഷണി കത്തിലുടനീളം തെറിവിളിയും അസഭ്യവുമാണ് എഴുതിയിരിക്കുന്നത്.

നിങ്ങൾ കളിക്കുന്നതാരോടാണെന്ന് അറിയില്ലെന്നും കുടുംബത്തോടെ ഇല്ലാതാക്കുമെന്നുമാണ് ഭീഷണി. മാത്രമല്ല, പരാതിക്കാരിയുടെ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിയിലുണ്ട്. കോഴിക്കോട്ടെ മാനാഞ്ചിറയില്‍ നിന്നാണ് ഷഹ്നാസിന്‍റെ കൊട്ടാരം റോഡിലുള്ള മാക്ബത്ത് പബ്ലിക്കേഷനിലേക്ക് കത്തയച്ചിരിക്കുന്നത്.

അതേസമയം, തനിക്ക് വന്ന വി ആര്‍ സുധീഷ് ഫാൻസ്‌ എന്ന പേരിൽ വന്ന കത്ത് അയച്ചത് സുധീഷ് തന്നെയാണെന്ന് സംശയമുണ്ടെന്ന് എം എ ഷഹനാസ് ആരോപിച്ചു. ഒരു പുസ്തകം പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ എഴുത്തുകാരന്‍ വി ആര്‍ സുധീഷ് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നും വഴങ്ങാത്തതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് ഷഹനാസ് കോഴിക്കോട് ടൗൺ പൊലീസ് പരാതി നൽകിയിരുന്നു.