ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ 51 -ാമത് ഷോറും മലാടിൽ

single-img
13 June 2022

മുംബൈ: 159 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ മുംബൈയിലെ രണ്ടാമത്തെ ഷോറൂം മലാടിൽ പ്രവർത്തനമാരംഭിച്ചു. ജൂൺ 12 ന് വൈകീട്ട് 4 ന് നടന്ന ചടങ്ങിൽ മഹാരാഷ്ട്ര തുറമുഖ വികസന വകുപ്പ് മന്ത്രി അസ്ലം റംസാൻ അലി ഷെയ്ക്ക്, 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ജേതാവും സമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ബോ ചെ (ഡോ. ബോബി ചെമ്മണൂർ) എന്നിവർ ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ ജയ സത്നാം സിംഗ് തിവാന ആദ്യ വിൽപ്പന നിർവഹിച്ചു. ഗോരേഗാവ് സ്പോർട്സ് ക്ലബ്ബ് ഫൗണ്ടർ മെമ്പർ ഒ.പി.കെ ജോഷ്വ , ബോബി ഗ്രൂപ്പ് മാർക്കറ്റിംഗ് ജനറൽ മാനേജർ അനിൽ സി.പി. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മലാട് വെസ്റ്റിലുള്ള സോളിറ്റയർ ബിൽഡിംഗിലാണ് പുതിയ ഷോറൂം പ്രവർത്തിക്കുന്നത്.

ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ബിഐഎസ് ഹാൾമാർക്ക്ഡ് 916 സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ സ്പെഷ്യൽ ഡിസ്കൗണ്ടും ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 % വരെ കിഴിവും ലഭിക്കും.

ഉദ്ഘാടനദിവസം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 ഭാഗ്യശാലികൾക്ക് സ്വർണനാണയങ്ങൾ സമ്മാനമായി ലഭിച്ചു. ഉദ്ഘാടന മാസം നിത്യേന നറുക്കെടുപ്പിലൂടെ സ്വർണ നാണയങ്ങളും ബോബി ഓക്സിജൻ റിസോർട്ടിൽ താമസം, റോൾസ് റോയ്സ് കാറിൽ സൗജന്യ യാത്ര എന്നിങ്ങനെ ആകർഷകമായ സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും