മുഹമ്മദ് നബി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ലോകമെമ്പാടുമുള്ള മുസ്ലീം മതഭ്രാന്തന്മാരുടെ ഭ്രാന്ത് കണ്ട് ഞെട്ടിയേനെ: തസ്ലീമ നസ്‌റീന്‍

single-img
11 June 2022

ബിജെപി മുൻ ദേശീയ വക്താവായ നൂപുര്‍ ശര്‍മയുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിവാദമായി മാറിയ ട്വീറ്റുമായി എഴുത്തുകാരി തസ്ലീമ നസ്‌റീന്‍. മുഹമ്മദ് നബി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ലോകമെമ്പാടുമുള്ള മുസ്ലീം മതഭ്രാന്തന്മാരുടെ ഭ്രാന്ത് കണ്ട് ഞെട്ടിയേനെ എന്നാണ് തസ്ലീമ നസ്‌റീന്‍ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തത്.

ട്വീറ്റിന്റെ മലയാള പരിഭാഷ: ‘മുഹമ്മദ് നബി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ലോകമെമ്പാടുമുള്ള മുസ്ലീം മതഭ്രാന്തന്മാരുടെ ഭ്രാന്ത് കണ്ട് ഞെട്ടിയേനെ,’

അതേസമയം, തസ്ലീമ നസ്‌റീന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതോടൊപ്പം തന്നെ വിവിധ രാജ്യങ്ങള്‍ നൂപുര്‍ ശര്‍മയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടിയലാണ് വിവാദ തസ്ലീമ നസ്‌റീന്റെ വിവാദ പരാമര്‍ശം.