യുപിയിലെ ഹോട്ടലിൽ മെനു കാർഡിൽ രാഹുൽഗാന്ധി; ചേർത്തത് ഇറ്റാലിയൻ വിഭാഗം തിരിച്ചറിയാൻ

single-img
10 June 2022

യുപിയിലെ ഇറ്റാവയിലെ സിവിൽ ലൈൻ പ്രദേശത്തെ ഹോട്ടലിലെ മെനു കാർഡിൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പേര് ഇടം . ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ഹോട്ടലിൽ ലഭ്യമാകുന്ന ഇറ്റാലിയൻ വിഭവങ്ങളുടെ വിവരവും വിലയും നൽകിയതിന് പൊതുവായാണ് രാഹുൽ ​ഗാന്ധിയുടെ പേര് നൽകിയത്.

’ഇറ്റാലിയൻ രാഹുൽ ഗാന്ധി’ എന്ന പേരിലാണ് വിഭവങ്ങൾ ചേർത്തിരിക്കുന്നത്. ഇറ്റാലിയൻ പാസ്ത, മെക്‌സികൻ പാസ്ത, ഹാംഗ്ഓവർ പാസ്ത എന്നീ വിഭവങ്ങളാണ് ഈ തലക്കെട്ടിന് താഴെയുള്ളത്. എത്രയും വേഗം മെനു കാർഡിൽ നിന്ന് രാഹുൽ ഗാന്ധിയുടെ പേര് നീക്കം ചെയ്യാൻ ഇറ്റാവ ജില്ല കോൺഗ്രസ് കമ്മറ്റി ഹോട്ടൽ ഉടമകളോട് ആവശ്യപ്പെട്ടു.

ഹോട്ടൽ അധികൃതർ രാഹുലിന്റെ പേര് പിൻവലിച്ച് മാപ്പ് പറയണം. അല്ലെങ്കിൽ പ്രക്ഷോഭം നേരിടണമെന്നാണ് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടത്. ഇതിനിടെ കോൺഗ്രസ് നേതാക്കൾ കളക്ട്രേറ്റിലെത്തി വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് പൊലീസിന് പരാതി നൽകുകയും ചെയ്തു.